കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തേവര യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് തേവര എസ്.എച്ച്.ഒ എം.എസ്. ഫൈസൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്തു. മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാമെഡൽ നേടിയ തേവര പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജി.കലേശനെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. തേവര യൂണിറ്റ് പ്രസിഡന്റ് ടോമി കാനാട്ട് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി അഡ്വ.എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എം.സി. പോൾസൺ, എൻ.പി. അബ്ദുൽ റസാഖ്, എസ്. കമറുദ്ദീൻ, ചന്ദ്രകാന്ത്, എബ്രഹാം ആന്റണി, റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |