കൊച്ചി: എച്ച്.എൽ.എൽ. മാനേജ്മെന്റ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നൂതന ആർത്തവ ശുചിത്വ പരിപാലന പദ്ധതിയായ തിങ്കളിന്റെ ഭാഗമായി ആർത്തവ കപ്പിന്റെ വിതരണവും ബോധവത്കരണ പരിപാടിയും നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് കളമശേരി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി പ്രകാരം തീരദേശ മേഖലയിൽ ഉൾപ്പെടെയുള്ള 20,000 സ്ത്രീകൾക്ക് ആർത്തവ കപ്പുകൾ വിതരണം ചെയ്യും. ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ജമാൽ മണക്കാടൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |