SignIn
Kerala Kaumudi Online
Saturday, 27 April 2024 12.25 AM IST

ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടംപിടിച്ച് കുഞ്ഞ് അനെയ്ക

anai

വൈപ്പിൻ: ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം പിടിച്ച രണ്ടര വയസുകാരി അനെയ്ക മിഥുൻ ചെറായിക്ക് അഭിമാനമാകുന്നു. ചെറായി പാലിപ്പാടത്ത് കുടുംബാംഗം ശരണ്യയുടെയും ഇടുക്കി ബൈസൻവാലിയിലെ പ്ലാന്തോട്ടത്തിൽ കുടുംബാംഗമായ മിഥുന്റെയും ഏക മകളാണ് ഈ മിടുക്കി.
ഒരു വയസ് തികയുംമുമ്പ് ചിത്രങ്ങൾ ശ്രദ്ധിക്കാനും അതിനെ കുറിച്ച് കൂടുതൽ അറിയാനും ഈ കുരുന്ന് താത്പര്യം കാട്ടി. മകളുടെ ഈ കഴിവ് പരിപോഷിപ്പിക്കാൻ ശരണ്യ ഒപ്പം കൂടിയതോടെ അനെയ്ക ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലേക്ക് ഓടിക്കയറി. മാസങ്ങളും അക്കങ്ങളും ഇംഗ്ലീഷ് അക്ഷരമാലയും കേരളത്തിലെ ജില്ലകളുടെ പേരും മഴവില്ലിലെ നിറങ്ങളുമൊക്കെ ഹൃദിസ്ഥമാക്കിയും അവ അനായസം ഉരുവിട്ടുമാണ് ഈ കുരുന്ന് വിധികർത്താക്കളുടെ മനം കവർന്നത്. സംസ്ഥാനത്തെ മന്ത്രിമാരും വകുപ്പുകളുമൊക്കെ ഈ കുഞ്ഞു പച്ചവെള്ളം പോലെ പറഞ്ഞുതരും. ഹോട്ടൽ രംഗത്ത് പ്രവർത്തിക്കുന്ന മിഥുനും കുടുംബവും ചെറായിലാണ് താമസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CHILD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.