കളമശേരി: നഗരസഭയിലെ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരി ടൗൺ ഹാളിൽ സ്പോർട്സ് ക്ലബ്ബുകളുടെ യോഗം ജില്ലാ ആസൂത്രണ ബോർഡ് അംഗം ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത ക്ലബ്ബുകളിൽ നിന്ന് മികച്ച 20 കളിക്കാരെ ഉൾപ്പെടുത്തി മുനിസിപ്പൽ ഫുട്ബോൾ ടീം രൂപീകരിക്കും. ഷാജഹാൻ കടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ സീമ കണ്ണൻ, കൗൺസിലർമാരായ എ. കെ.നിഷാദ്, ബിന്ദു മനോഹരൻ, റഫീക്ക് മരക്കാർ, സലീം പതുവന, പ്രിയ ബാബു, റോസ്മേരി പിയൂസ്, പ്രമോദ് തൃക്കാക്കര.വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ എച്ച്.സുബൈർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |