കൊച്ചി: എറണാകുളം തപാൽവകുപ്പിന്റെ ഡിവിഷണൽ തല തപാൽ അദാലത്ത് 25ന് രാവിലെ 11ന് ഓൺലൈനായി നടത്തും. തപാൽ ഉപഭോക്താക്കളുടെ പരാതികൾ അദാലത്തിൽ ഉന്നയിക്കാം. സേവിംഗ്സ് സ്കീം, പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് എന്നിവ സംബന്ധിച്ച പരാതികളിൽ അക്കൗണ്ട് നമ്പർ, പേര്, നിക്ഷേപകന്റെ മുഴുവൻ വിലാസം, പോസ്റ്റോഫീസിന്റെ പേര്, തപാൽ വകുപ്പിന്റെ ഏതെങ്കിലും റഫറൻസ് (ലഭ്യമാണെങ്കിൽ) എന്നിവയും ഉൾപ്പെടുത്തണം.
മുമ്പ് പരിഗണിച്ച പരാതികൾ വീണ്ടും പരിഗണിക്കുന്നതല്ല. sspekmdn.keralapost@gmail.com എന്ന മെയിലിലോ സീനിയർ സൂപ്രണ്ട്, പോസ്റ്റ്ഓഫീസ്, എറണാകുളം ഡിവിഷൻ, കൊച്ചി 11 എന്ന വിലാസത്തിലോ 22 നകം പരാതികൾ അയയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |