കൊച്ചി: ജില്ലയിൽ ഇന്നലെ 614 പേർക്ക് കൊവിഡ്. തൃപ്പൂണിത്തുറയിലാണ് കൂടുതൽ, 36 പേർ. ഇന്നലെ 942 പേർ രോഗമുക്തി നേടി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7646 ആണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.65 ആണ്. 21363 ഡോസ് വാക്സിൻ ഇന്നലെ കുത്തിവച്ചു.
ഇതുവരെ 49,32,080 ഡോസ് വാക്സിനുകൾ നൽകിയിട്ടുണ്ട്. 1166 പേർക്ക് കൗൺസിലിംഗും നൽകി. 1054 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1756 പേരെ നിരീക്ഷണ പട്ടികയിൽ നിന്നൊഴിവാക്കി. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 32721 ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |