കൊച്ചി: ജില്ലയിൽ ഇന്നലെ 812 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 788 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 913 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.99 ആണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7744 ആണ്.
ഇന്നലെ 23830 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2194 ആദ്യ ഡോസും 21636 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 22935 ഡോസും 871 ഡോസ് കൊവാക്സിനും 24 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 4961075 ഡോസ് വാക്സിനാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |