കൊച്ചി: ജില്ലയിൽ ഇന്നലെ 1109 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1084 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 973 പേർ രോഗമുക്തി നേടി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7870 ആണ്. 10.70 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇന്നലെ 18381 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1623 ആദ്യ ഡോസും 16758 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 17881 ഡോസും 479 ഡോസ് കൊവാക്സിനും 21 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 4979642 ഡോസ് വാക്സിനാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |