കൊച്ചി: രാജ്യത്തിന്റെ പൈതൃകത്തെ തൊട്ടറിയാനും അനുഭവിക്കാനും ഭാരത ദർശൻ പ്രത്യേക ടൂറിസ്റ്റ് ട്രെയിനുമായി ഐ.ആർ.സി.ടി.സി. മൈസൂർ, ഹംപി, ഹൈദരാബാദ്, രാമോജി ഫിലിം സിറ്റി, എല്ലോറ, അജന്ത, സ്റ്റാച്യു ഒഫ് യൂണിറ്റി, ഗോവ, മുംബയ് എന്നിവിടങ്ങളിലേക്കാണ് 13 ദിവസം നീളുന്ന യാത്ര. ട്രെയിൻ ജനുവരി ഏഴിന് പുറപ്പെടും. 13,500 രൂപയാണ് യാത്രാ ചെലവ്. കൊവിഡിന് ശേഷമുള്ള മൂന്നാമത്തെ യാത്രയാണിത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷോർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിൽ കയറാം.
സവിശേഷതകൾ :
സ്ലീപ്പർ ക്ലാസിൽ ട്രെയിൻ യാത്ര
നോൺ എ.സി. ഹാളിൽ താമസം
നോൺ എ.സി. റോഡ് യാത്ര
ദക്ഷിണേന്ത്യൻ സസ്യഹാര ഭക്ഷണം
ഓരോ കോച്ചിനും ടൂർ എസ്കോട്ടും സുരക്ഷാ ജീവനക്കാരനും
യാത്രാ ഇൻഷ്വറൻസ്
സാനിറ്റൈസർ, മാസ്ക്, ഷീൽഡ് എന്നിവ ഉൾപ്പെടെ സുരക്ഷാ കിറ്റ്
ആഭ്യന്തര വിമാനയാത്ര ഫെബ്രുവരി 10 മുതൽ
ആസാം, മേഘാലയ സംസ്ഥാനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ആറു രാത്രിയും ഏഴു പകലും നീളുന്ന ആഭ്യന്തര വിമാനയാത്രാ പാക്കേജ് 2022 ഫെബ്രുവരി 10 ന് ആരംഭിക്കും. കൊച്ചിയിൽ നിന്ന് ഗുവാഹത്തിയിലേക്കും തിരിച്ചും ഇക്കണോമി ക്ലാസിൽ യാത്ര. 37500 ആണ് യാത്രാപാക്കേജ്. ഐ.ആർ.സി.ടി.സി. അംഗീകൃത ഇ- ടിക്കറ്റിംഗ് ഏജന്റുമാർ മുഖേനയും ടൂർ പാക്കേജ് ബുക്ക് ചെയ്യാം.
വിവരങ്ങൾക്ക് :
തിരുവനന്തപുരം (ഫോൺ 8287932095 ) ,എറണാകുളം (8287932082, 8287932114), കോഴിക്കോട്(8287932098) ഓഫിസുകളിലോ tourismkerala@irctc.com എന്ന ഇ മെയിൽ വഴി ഓൺലൈനിലോ ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |