കളമശേരി: ചുഴലിക്കാറ്റുകൾ, ഉഷ്ണ തരംഗം, സമുദ്ര ആവാസ വ്യവസ്ഥയുടെ ശോഷണം,, കടലാക്രമണം എന്നീ അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങൾ ഇനിയും വർദ്ധിക്കുമെന്ന് കാലാവസ്ഥ വ്യതിയാന സിമ്പോസിയത്തിന്റെ ഒന്നാം ദിവസം ഉദ്ഘാടനം ചെയ്തു കൊണ്ട് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം.രവിചന്ദ്രൻ പറഞ്ഞു. കുസാറ്റിലെ അന്തരീക്ഷ റഡാർ ഗവേഷണ വിഭാഗവും ഇന്ത്യൻ മീറ്റിയോറോളജിക്കൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഐ.എം.ഡി. ഡയറക്ടർ ജനറൽ ഡോ. മഹാപാത്ര അദ്ധ്യക്ഷനായി. ഡോ.കെ.എൻ.മധുസൂദനൻ, ഡോ.എം.ആർ.രമേശ് കുമാർ, ഡോ.അഭിലാഷ്, ഡോ.എം.രാജീവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |