കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യയിലെ 2020ലെ മികച്ച ശാഖയ്ക്കുള്ള പുരസ്കാരം എറണാകുളം ബ്രാഞ്ച് ഏറ്റുവാങ്ങി. കോയമ്പത്തൂരിൽ നടന്ന ദക്ഷിണ മേഖലാ സമ്മേളനത്തിൽ മിൽക്കി മിസ്റ്റ് മാനേജിംഗ് ഡയറക്ടർ ടി. സതീഷ് കുമാർ പുരസ്കാരം സമ്മാനിച്ചു. എറണാകുളം സി.എ സ്റ്റുഡൻസ് അസോസിയേഷൻ ദക്ഷിണേന്ത്യയിലെ മികച്ച ബ്രാഞ്ചിനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി. ചടങ്ങിൽ അലൻ ജോസഫ് തോമസ്, പി.ആർ. ശ്രീനിവാസൻ, കെ.വി. ജോസ്, റോയ് വർഗ്ഗീസ്, ബാബു അബ്രഹാം കള്ളിവയലിൽ, രഞ്ജിത് വാര്യർ, എ.സലിം, ദീപ വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |