കൊച്ചി: എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ 'കൺസ്യൂമർ ഹെൽപ്പ് ഡെസ്ക് ' ഇന്ന് പ്രവർത്തനം ആരംഭിക്കും. വൈകിട്ട് മൂന്നിന് കലൂരിലുള്ള കോടതിസമുച്ചയത്തിൽ സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. അഡീ. അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, ഡി.ബി. ബിനു, വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ, അഡ്വ. അനിൽ.എസ്. രാജ്, ടി.ജെ. ലക്ഷ്മണ അയ്യർ, ആർ.രാജരാജവർമ്മ, രാജേഷ് വിജയേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. അഭിഭാഷക അസോസിയേഷന്റെ സഹകരണത്തോടെയാണ് പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |