രാജ്യത്തെ നഗരങ്ങളിലെ സുസ്ഥിരവികസന സൂചികയിൽ കൊച്ചി നഗരത്തിന് അഞ്ചാം സ്ഥാനം.
100 ൽ 72.29 ആണ് കൊച്ചിയുടെ സ്കോർ.
കേന്ദ്രസർക്കാരിന്റെ നീതി ആയോഗാണ് പട്ടിക തയ്യാറാക്കിയത്.
സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങളാണ് വിലയിരുത്തൽ.
2030ൽ നഗരങ്ങൾ കൈവരിക്കേണ്ട ദാരിദ്ര്യനിർമ്മാർജ്ജനം,പൊതു ആരോഗ്യ സംവിധാനം, ശുദ്ധജല ലഭ്യത, ക്രമസമാധാനം തുടങ്ങി 46 മാനദണ്ഡങ്ങളാണ് വിലയിരുത്തിയത്.
പത്ത് പട്ടണങ്ങൾ (ഒന്നുമുതൽ സ്ഥാനം)
1. സിംല
2. കോയമ്പത്തൂർ
3. ചണ്ഡിഗഡ്, തിരുവനന്തപുരം
5. കൊച്ചി
6. പാനാജി
7. പൂനെ
8. തിരുച്ചിറപ്പള്ളി
9. അഹമ്മദാബാദ്,നാഗ്പൂർ
കൊച്ചിക്ക് അംഗീകാരം: മേയർ
കൊച്ചി: കേന്ദ്ര സർക്കാരിന്റെ സുസ്ഥിര നഗര വികസന സൂചികയിൽ കൊച്ചി അഞ്ചാം സ്ഥാനം നേടിയത് ഭരണസമിതിക്ക് ലഭിച്ച അംഗീകാരമാണെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു. സാമ്പത്തിക , പരിസ്ഥിതി , സാമൂഹ്യ, ദാരിദ്ര്യ ലഘൂകരണം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, ശുചിത്വം, ജലലഭ്യത, ഹരിതോർജം, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങൾക്ക് മാർക്ക് നിർണയിച്ചത്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള പരിശ്രമം തുടരുമെന്ന് മേയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |