തൃക്കാക്കര: പ്രായപൂർത്തി ആവാത്ത പട്ടികജാതി പെൺകുട്ടിക്ക് ശാരീരിക അതിക്രമം നേരിട്ട കേസിൽ സമയ ബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ജില്ലാ വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി. കേസന്വേഷിച്ച എ. സി.പി സി ജയകുമാറിനും സംഘത്തിനും പ്രശംസാപത്രം കൈമാറാൻ അഡ്വ.പി. വി ശ്രീനിജൻ എം. എൽ. എ നിർദേശിച്ചു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് 57 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് തയ്യാറാക്കി.ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രം നൽകാൻ ജില്ലാ പട്ടികജാതി വികസന ഓഫീസറെ വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |