കൊച്ചി: ജില്ലയിൽ ഇന്നലെ 666 പേർക്ക് രോഗം സ്ഥിരീകരിച്ചു. 654 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 946 പേർ രോഗമുക്തി നേടി. 797 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 1048 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6727. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) 8.37 ആണ്. ഇന്നലെ 10639 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 1149 ആദ്യ ഡോസും 9490 സെക്കൻഡ് ഡോസുമാണ്. കോവിഷീൽഡ് 10572, കോവാക്സിൻ 20, സ്പുട്നിക് 47 ഡോസുമാണ് വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |