ആലുവ: എടത്തല പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെയും കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ സി.എസ്.സി പൊതുജന സേവന കേന്ദ്രത്തിന്റെയും സഹകരണത്തോടെ അസംഘടിത തൊഴിലാളികൾക്കായി നൊച്ചിമയിൽ സംഘടിപ്പിച്ച ഇശ്രം ജിസ്ട്രേഷൻ ക്യാമ്പ് പഞ്ചായത്തംഗം അഫ്സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വി.എൽ.ഇ. അനൂബ് നൊച്ചിമ അദ്ധ്യക്ഷനായി. സലീം, മുഹമ്മദ് അൻസാരി എന്നിവർ കാർഡ് ഏറ്റുവാങ്ങി. 12-ാം വാർഡിൽ മെമ്പർ എം.എ. അജീഷ് ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സീന മാർട്ടിൻ അദ്ധ്യക്ഷയായി. സി.ഡി.എസ് അംഗം രേഷ്മ നേതൃത്വം നൽകി. വിവിധ തൊഴിലുകളിൽ ഏർപ്പെട്ട ഇരുന്നൂറോളം പേർ രജിസ്ടേഷൻ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |