കൊച്ചി: ഫിസിഷ്യൻ ആയുർവേദ മാസികയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ സമാപനത്തിന്റെ ഉദ്ഘാടനവും സുവർണജൂബിലി സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനവും 10 ന് നടക്കും. ആയുർവേദ രംഗത്ത് നിലവിലുള്ളതിൽ ആദ്യത്തേതും കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്നതുമാണ് ഫിസിഷ്യൻ ആയുർവേദ മാസിക. രാവിലെ 10ന് ഹോട്ടൽ ചിരാഗ് ഇൻ കോൺഫറൻസ് ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് തിരുവനന്തപുരത്ത് ഉദ്ഘാടനം നിർവഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ഫിസിഷ്യൻ മാസികയുടെ എഡിറ്റർമാരായിരുന്നവരെ ചടങ്ങിൽ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |