കൊച്ചി: ജില്ലയിൽ ഇന്നലെ 691 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 666 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 563 പേർ രോഗമുക്തി നേടി. 794 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 810 പേരെ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 23,795 ആണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,411 ആണ്. 9,324 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.41 ആണ്. ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 24,375 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 3,076 ആദ്യ ഡോസും 21,299 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 23,225 ഡോസും 1,140 ഡോസ് കൊവാക്സിനും 10 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 52,31,397 ഡോസ് വാക്സിനാണ് നൽകിയത്. 30,10,269 ആദ്യ ഡോസ് വാക്സിനും 22,21,128 സെക്കൻഡ് ഡോസ് വാക്സിനും നൽകി. ഇതിൽ 46,86,760 ഡോസ് കൊവിഷീൽഡും 5,28,621 ഡോസ് കൊവാക്സിനും 16,016 ഡോസ് സ്പുട്നിക് വാക്സിനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |