കൊച്ചി: ഡിസം. 18 ന് ബ്രഹ്മമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മിനി സൗത്ത് സോൺ വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ആലോചനാ യോഗം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.സണ്ണി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. മാനേജർ വി.പി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബാബു വടക്കെമുറി, എസ്.ഡി. സുരേഷ്ബാബു, കെ.എച്ച്. ജബ്ബാർ, മകേഷ്, നസീർ, ഹെഡ്മിസ്ട്രസ് ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ബ്രഹ്മമംഗലം സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 8ന് രണ്ടകോർട്ടുകളിലായി ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |