പള്ളുരുത്തി: ഹെലികോപ്ടർ അപകടത്തിൽ മൃത്യുവരിച്ച ജനറൽ ബിബിൻ റാവത്തും, പത്നിയുമടക്കം 14
സൈനികരുടെ ഓർമ്മയ്ക്കായ് പരിസ്ഥിതി പ്രവർത്തകൻ പി.ആർ.അജാമളന്റെ നേതൃത്വത്തിൽ കൊച്ചി തുറമുഖത്ത് 13 ചെമ്പക തൈകൾ നട്ടു. തുറമുഖത്തെ ടോൾ ഗേറ്റ് മുതൽ വടക്കോട്ടുള്ള സ്ഥലങ്ങളിലാണ് പനിനീർ ചെമ്പക തൈകൾ നട്ടത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ജീവനക്കാരനാണ് അജാമളൻ. ധീരസൈനികർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് പനിനീർ ചെമ്പക തൈകൾ നടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അജാമളൻ പറഞ്ഞു. തുറമുഖത്തെ സി.ഐ. എസ്. എഫ് ഇൻസ്പെക്ടർ മാത്യു വർഗ്ഗീസ് ആദ്യ തൈ നട്ടു. നഗരസഭാംഗം ടി.പത്മകുമാരി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |