കൊച്ചി: ഇടപ്പള്ളി, കോതമംഗലം, പള്ളുരുത്തി, വടവുകോട്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളിൽ രാത്രിയിൽ വെറ്ററിനറി സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയോഗിക്കുന്നു. താത്പര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ നേടിയിട്ടുളള വെറ്ററിനറി ബിരുദധാരികൾ ഈമാസം 22ന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 11ന് എറണാകുളം സൗത്ത് ക്ലബ്ബ് റോഡിലെ ജില്ലാ സംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. വിരമിച്ച ഡോക്ടർമാരേയും പരിഗണിക്കും. പ്രതിമാസം 43,155 രൂപ ലഭിക്കും. വൈകിട്ട് 6 മുതൽ അടുത്തദിവസം രാവിലെ 6 വരെയാണ് ജോലി സമയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |