SignIn
Kerala Kaumudi Online
Friday, 26 April 2024 9.24 AM IST

പുതുവർഷം ആഘോഷമാക്കാൻ ആനവണ്ടി

df

കൊച്ചി: പുതുവർഷവും ക്രിസ്‌മസ് അവധി ദിനങ്ങളും എത്തുന്നതോടെ യാത്രാപ്രേമികൾക്കായി കൂടുതൽ വിനോദ സഞ്ചാര പാക്കേജുകളും സർവീസുകളും അവതരിപ്പിക്കുകയാണ് കെ.എസ്.ആർ.ടി.സി. പതിവ് ടൂറിസം സർവീസുകൾക്ക് പുറമേ കൂടുതൽ ബസുകൾ ഇക്കുറി സഞ്ചാരികൾക്കായി ഓടും. പുതുവർഷത്തിൽ ചാലക്കുടി ഡിപ്പോയിൽ നിന്ന് എറണാകുളം മറൈൻഡ്രൈവിലെത്തിയ ശേഷം സാഗർ റാണിയിലെ കായൽ യാത്രയാണ് ഇക്കുറി പുതുവർഷാഘോഷങ്ങളിലെ ഹൈലൈറ്ര്. കോതമംഗലത്ത് നിന്ന് മൂന്നു ബസുകൾ കാനന പാതയിലൂടെ മൂന്നാർക്ക് സർവീസ് നടത്തും. കൂടാതെ ചങ്ങനാശേരി, കോട്ടയം തുടങ്ങിയ ഡിപ്പോകളിൽ നിന്ന് എറണാകുളത്തെ വിവിധ ടൂറിസം സ്പോട്ടുകളിലേക്ക് സർവീസ് നടത്തുന്നതും പരിഗണനയിലാണ്.

 പുതുവത്സരം കായലിൽ

കരയിൽ നിന്ന് കായലിലേക്കൊരു യാത്രയൊരുക്കി ചാലക്കുടി ഡിപ്പോ തുടക്കം കുറിച്ച കെ.എസ്.ആർ.ടി.സി ബസ് യാത്രയും സാഗർ റാണിയിലെ കായൽ യാത്രയും സൂപ്പർഹിറ്രായിരുന്നു. ഇതോടെ ഇക്കുറി പുതുവർഷാഘോഷം കായലിലാക്കാൻ കെ.എസ്.ആർ.ടി.സി പാക്കേജ് ഒരുക്കി. 999 രൂപയ്ക്കാണ് പാക്കേജ്. ചാലക്കുടി ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സിയിലെത്തിച്ചാണ് കായൽ യാത്ര. രാത്രി 10 മണിക്ക് കായൽ യാത്ര തുടങ്ങി ഒരു മണിക്ക് തിരിച്ചെത്താനാവുന്ന രീതിയിലാണ് യാത്ര. രണ്ട് ബോട്ടുകളിൽ 200 പേർക്കാണ് അവസരം. ബുക്കിംഗുകൾ ഏറെ പൂർത്തിയായി. പുതുവത്സരത്തിന് കുടുംബമൊത്ത് ആഘോഷിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

 കോതമംഗലം മൂന്നാർ സൂപ്പർ ഹിറ്റ്

കോതമംഗലം-മാങ്കുളം- മൂന്നാർ ജംഗിൾ സഫാരി ആരംഭിച്ച് ഒരു മാസമാവും മുന്നേ പാക്കേജ് സൂപ്പർ ഹിറ്റാണ്. കഴിഞ്ഞ ഞായറാഴ്ച്ച മാത്രം അഞ്ചു ബസുകളാണ് സഞ്ചാരികളുമായി മൂന്നാറിലേക്ക് പോയത്. ക്രിസ്‌മസ് അവധി ദിവസങ്ങളിൽ മൂന്നു ബസുകൾ വാരാന്ത്യങ്ങളിൽ സർവീസുകൾ നടത്തും. ജനുവരി 30 വരെയുള്ള ബുക്കിംഗുകൾ പൂർത്തിയായി. ഇതുവരെ 35 ബസുകളാണ് സർവീസ് നടത്തിയത്. 700 പേ‌ർ യാത്ര ചെയ്തു.

കോതമംഗലം- മാങ്കുളം- മൂന്നാർ‌ റൂട്ടുകളിൽ ക്രിസ്മസിനോടനുബന്ധിച്ച് കൂടുതൽ ജംഗിൾ സഫാരി തുടങ്ങാൻ മറ്റു ഡിപ്പോകളും രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം, തോടുപുഴ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവീസ് ആരംഭിക്കുക. ഇതിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. മണ്ഡലകാലമായതിനാൽ ബസുകളുടെ കുറവുണ്ടെങ്കിലും സർവീസ് ആരംഭിക്കാനാണ് തീരുമാനം. ആളുകളുടെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർവീസുകൾ ആരംഭിക്കുന്നത്.

 ഇതുവരെ സർവീസ് നടത്തിയത് : 35 ബസുകൾ

 സഞ്ചാരികൾ : 700

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.