കൊച്ചി: ജില്ലയിൽ ഇന്നലെ 333 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 329 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 601 പേർ രോഗമുക്തി നേടി. 5.03 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 467 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16513 ആണ്. 16340 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1666 ആദ്യ ഡോസും, 14674 സെക്കന്റ് ഡോസുമാണ്. കോവിഷീൽഡ് 15709 ഡോസും 617 ഡോസ് കോവാക്സിനും 14 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5372337 ഡോസ് വാക്സിനാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |