കൊച്ചി: പ്രൊഫ.എം.കെ. സാനു നേതൃത്വം നൽകുന്ന ഫെയ്സ് ഫൗണ്ടേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 2022- 23 വർഷത്തെ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു. കൊച്ചിയിൽ അഞ്ച് സൗജന്യ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്കുകൾ ആരംഭിക്കും.
അഞ്ച് കുട്ടികളുടെ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള പൂർണ്ണ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും. അക്ഷയപാത്രം പദ്ധതി പ്രകാരമുള്ള പ്രതിമാസ ഭക്ഷ്യധാന്യ കിറ്റ് നൂറ് കുടുംബങ്ങൾക്ക് കൂടി നൽകും. വാർഷികാഘോഷം ഫെബ്രുവരി 2, 3 തീയതികളിൽ ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും. ഭാരവാഹികളായി ടി.ആർ. ദേവൻ (പ്രസിഡന്റ്), ഡോ.ടി. വിനയ് കുമാർ (വൈസ് പ്രസിഡന്റ്), സുഭാഷ് ആർ.മേനോൻ (സെക്രട്ടറി), കെ.എം സത്യനാഥ മേനോൻ (ജോയിന്റ് സെക്രട്ടറി), സി.ബി ഹരി (ട്രഷറർ), എ.എസ്. രാജൻ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |