SignIn
Kerala Kaumudi Online
Friday, 26 April 2024 6.25 PM IST

പപ്പാഞ്ഞിയില്ലാതെ പുതുവർഷത്തെ വരവേറ്റ് കൊച്ചി

df

ഫോർട്ടുകൊച്ചി: പപ്പാഞ്ഞിയും ആർഭാടവുമില്ലാതെ പുതുവത്സരത്തെ വരവേറ്റ് കൊച്ചി. കഴിഞ്ഞ ഒരു വർഷത്തെ സുഖദു:ഖങ്ങൾ പപ്പാഞ്ഞിയിലാണ് എരിഞ്ഞടങ്ങുന്നത്. കടപ്പുറത്ത് മാസങ്ങൾക്കു മുൻപേ ഒരുക്കുന്ന കൂറ്റൻ പപ്പാഞ്ഞി കൊച്ചിക്കാർക്ക് ഓർമ്മയായി മാറി. രാത്രി പത്തുമണിയോടെ ആഘോഷങ്ങൾക്ക് വിരാമമിടണമെന്ന അധികാരികളുടെ ഉത്തരവുള്ളതിനാൽ രാത്രി കടപ്പുറത്ത് തമ്പടിക്കാൻ അനുവാദം നൽകിയില്ല. ഇന്ന് ഫോർട്ട് കൊച്ചി വെളിമുതൽ കടപ്പുറം വരെ നടക്കേണ്ടിയിരുന്ന കാർണിവൽ റാലിയും ഒമിക്രോൺ ഭീതിയിൽ ഒഴിവാക്കി. ഇടറോഡുകളിലും മറ്റും ചെറിയ പപ്പാഞ്ഞികൾ എരിഞ്ഞടങ്ങി. തോപ്പുംപടി ഹാർബർപാലം അടച്ചു പൂട്ടിയതോടെ ഇന്നലെ ഉച്ചമുതൽ ബി.ഒ.ടി പാലം വഴി ഫോർട്ട് കൊച്ചിയിലേക്ക് തിരക്ക് അനുഭവപ്പെട്ടു. കണ്ണങ്ങാട്ട്, തേവര, ഇടക്കൊച്ചി, എഴുപുന്ന, കുമ്പളങ്ങി പാലങ്ങളിലും പൊലീസ് ക്യാമ്പ് ചെയ്തിരുന്നു. ഹോട്ടലുകളിലും ഹോം സ്റ്റേകളിലും ഒരുക്കിയിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.