കൊച്ചി: ജില്ലയിൽ ഇന്നലെ 410 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ അന്യനാടുകളിൽ നിന്നെത്തിയവരാണ്. 403 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 280 പേർ രോഗമുക്തി നേടി. 439 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 913 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 8960. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 3748 . ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ( ടി.പി.ആർ) 6.92 . ഇന്നലെ 9276 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 4130 ആദ്യ ഡോസും 5146 സെക്കന്റ് ഡോസുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |