കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പാക്കിവരുന്ന ആശാകിരണം കാൻസർ കെയർ കാംപെയിന്റെ ഭാഗമായി ഇടപ്പള്ളി എം.എ.ജെ ആശുപത്രിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന കാൻസർ ഡിറ്റക്ഷൻ മൊബൈൽ ക്ലിനിക്കിന് തുടക്കമായി. ക്ലിനിക്കിന്റെ ഫ്ളാഗ് ഓഫ് എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ നിർവഹിച്ചു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി ആമുഖപ്രഭാഷണം നടത്തി. ആശാകിരണം വിഭവസമാഹരണ പദ്ധതിയുടെ ഉദ്ഘാടനം കാരിത്താസ് ഇന്ത്യ അസി.ഡയറക്ടർ ഫാ. ജോളി പുത്തൻപുര നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |