മട്ടാഞ്ചേരി:ഏറെ വാശിയോടെ നടന്ന ഫോർട്ട്കൊച്ചി ഒന്നാം ഡിവിഷൻ സി.ഡി.എസ് തിരഞ്ഞെടുത്തപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു.നൂറിൽ മേലേ ഭൂരിപക്ഷത്തിനാണ് പാനലിലെ എല്ലാവരും വിജയിച്ചത്.രാവിലെ ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായെങ്കിലും പിന്നീട് ശാന്തമായി.സബീന നൗഫൽ,സജിനി അശോകൻ,ഷിജി റോയ്സൻ,ഷംല അൻവർ,ശോഭ ബാബു,ബിന്ദു ഉണ്ണികൃഷ്ണൻ,ലൈല അശോകൻ,ഷീല റാഫേൽ,സൂസൺ സൈമൻ,നിഷൽ വില്യം,ഷിംല അമീൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.സബീന നൗഫലിനെ ചെയർപേഴ്സനായും സജിനി അശോകനെ വൈസ് ചെയർപേഴ്സനായും ഷിജി റോയ്സനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |