കൊച്ചി: തൊഴിലധിഷ്ഠിതമായ സാങ്കേതിക പരിശീലനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുമായി (ഇഗ്നോ) നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ധാരണാപത്രം ഒപ്പുവച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും ഉന്നതവിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുക, മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള വഴികൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയിലെ യുവാക്കളെ തൊഴിൽ യോഗ്യരാക്കുക തുടങ്ങിയവയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. പങ്കാളിത്തത്തിന് കീഴിൽ, 32 എൻ.എസ്.ടി.ഐകൾ, 3000ലധികം സർക്കാർ ഐ.ടി.ഐകൾ, 500 പി.എം.കെ.കെകൾ, ഏകദേശം 300 ജെ.എസ്.എസ് എന്നിവ ഇഗ്നോയുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ സെന്ററുകൾ, പരീക്ഷാ കേന്ദ്രങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയായി പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |