SignIn
Kerala Kaumudi Online
Friday, 26 April 2024 8.42 AM IST

പരീക്ഷാക്കാലത്ത് മെട്രോയിൽ സ്റ്റുഡന്റ് പാസ്

metro

കൊച്ചി: വനിതാദിനത്തിൽ വനിതകൾ സൗജന്യയാത്ര പ്രഖ്യാപിച്ചതിന് പന്നാലെ പരീക്ഷാക്കാലത്ത് വിദ്യാർത്ഥികൾക്ക് സൗജന്യനിരക്കിൽ സ്റ്റുഡന്റ് പാസുമായി കൊച്ചി മെട്രോ. മെട്രോയിൽ ഏതുസ്റ്റേഷനിലേക്കും യഥേഷ്ടം സഞ്ചരിക്കാവുന്നതു മുതൽ മുൻകൂട്ടി നിശ്ചയിച്ച സ്റ്റേഷനുകളിലേക്ക് മാത്രമായി യാത്ര നിശ്ചയിക്കാവുന്നതു വരെയുള്ള പാസുകളുണ്ട്. ടിക്കറ്റ് നിരക്കിൽ 60 മുതൽ 83 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കും. എല്ലാ മെട്രോ സ്റ്റേഷനുകളിലും സ്റ്റുഡന്റ് പാസ് ലഭി​ക്കും.

 പാക്കേജുകൾ 3

1> കൊച്ചി വൺ കാർഡിലെ സ്റ്റുഡന്റ് പ്രതിമാസ പാസിൽ 60 ശതമാനം വരെ ഡിസ്‌കൗണ്ട്. 30 ദിവസമാണ് കാലാവധി.

നിശ്ചിത സ്റ്റേഷനിൽ നിന്ന് നിശ്ചിത സ്റ്റേഷനിലേക്ക് 100 യാത്രകൾ വരെ നടത്താം.

2>> 80 രൂപയുടെ പ്രതിദിന പാസ് എടുത്താൽ എത്രയാത്രകൾ വേണമെങ്കിലും നടത്താം.

3>> 1200 രൂപയുടെ പ്രതിമാസ പാസ് എടുത്താൽ ടിക്കറ്റ് നിരക്കിന്റെ 83 ശതമാനം വരെ ഡിസ്‌കൗണ്ട്.

120 യാത്ര ഒരു മാസം നടത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.