SignIn
Kerala Kaumudi Online
Friday, 26 April 2024 9.17 AM IST

പോരാട്ടങ്ങളുടെ ദൃശ്യാവിഷ്‌കാരം വിസ്‌മയമായി

dance

കൊച്ചി: ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങളും എ.കെ.ജി., അയ്യങ്കാളി, ചട്ടമ്പിസ്വാമി എന്നിവർ സാമൂഹികനീതിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെയും നൃത്തദൃശ്യാവിഷ്‌കാരങ്ങൾ സി.പി.എം സംസ്ഥാന സമ്മേളനത്തിലെ കലാസന്ധ്യയ്ക്ക് മിഴിവേകി. നവോത്ഥാനഗംഗയെന്ന പേരിൽ കാലടി ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസിലെ സുധാ പീതാംബരനും സംഘവുമാണ് നൃത്തം അവതരിപ്പിച്ചത്.

ഗുരുവിന്റെ കൃതിയായ ദൈവദശകം മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗി ഉൾക്കൊണ്ട് സുധ പീതാംബരൻ അവതരിപ്പിച്ചു. അവർണരുടെ അവകാശങ്ങൾക്ക് എ.കെ.ജി നടത്തിയ പോരാട്ടങ്ങൾ, കണ്ടോത്തു സമരം, ഗുരുവായൂർ സത്യഗ്രഹം, സ്വാതന്ത്ര്യസമരം, പട്ടിണിജാഥ, ഉത്തരവാദിത്വ ഭരണത്തിന് വേണ്ടിയുള്ള ജാഥ, പാറപ്രം സമ്മേളനം, അമരാവതിയിലെ സത്യഗ്രഹം, മിച്ചഭൂമി സമരം, തൊഴിലാളിസമരങ്ങൾ എന്നിവ എ.കെ.ജി. നൃത്തശില്പത്തിൽ അവതരിപ്പിച്ചത്.
എ.കെ.ജി., അയ്യന്റെ യാത്ര, ചട്ടമ്പിസ്വാമി എന്നീ കവിതകളുടെ രചന, ആശയം എന്നിവ പ്രൊഫ. പി.വി.പീതാംബരനും സംഗീതസംവിധാനം ബാബുരാജ് പെരുമ്പാവൂരും നിർവഹിച്ചു. ശ്രീക്കുട്ടി മുരളി, അഞ്ജന പി. സത്യൻ, അനുശ്രീ വി., ഐശ്വര്യ വി. എന്നിവരായിരുന്നു നർത്തകിമാർ.
അയ്യങ്കാളിയുടെ പോരാട്ടങ്ങൾ അനില ജോഷിയും ചട്ടമ്പിസ്വാമിയുടെ പരിഷ്‌കരണങ്ങൾ ജെസ്‌നി വർഗീസും ദൃശ്യവത്കരിച്ചു. നാട്യസംവിധാനം ഡോ. സി.പി. ഉണ്ണികൃഷ്ണനും സാങ്കേതികസഹായം സുധാ പീതാംബരനും വായ്പ്പാട്ട് ശ്രീകുമാർ ഊരകവും നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SSSD KALADY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.