മട്ടാഞ്ചേരി: മിസ്റ്റർ കേരളാ 55 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടി.എച്ച്. മുഹമ്മദ് ബിലാലിനെ പനയപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. കെ. എച്ച്. താജുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവ മെമന്റോ നൽകി. ഡി.സി.സി അംഗം എം. എ.മുഹമ്മദാലി പൊന്നാട അണിയിച്ചു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അസ്ലം, ബ്ളോക്ക് ട്രഷറർ ഹസിം ഹംസ, ബ്ളോക്ക് സെക്രട്ടറിമാരായ ടി.എം. റിഫാസ്, മുഹമ്മദ് ജെറിസ്, പി. എം. നാസർ, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്ക്കർ ബാബു, സി. എം. നവാബ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലൈലാ കബീർ, ഷീജാ സുധീർ, ജയന്തി പ്രേംനാഥ്, സുനിതാ ഷമീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |