കൊച്ചി: ജില്ലയിൽ ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 207 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 302 പേർ രോഗമുക്തി നേടി. 166 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 709 പേരെ നിരീക്ഷണ പട്ടികയിൽ നിന്നൊഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 3899. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2567. സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്ന് 3165 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
4025 ഡോസ് വാക്സിൻ ഇന്നലെ വിതരണം ചെയ്തു. 426 ആദ്യ ഡോസും 2687 സെക്കൻഡ് ഡോസും. കൊവിഷീൽഡ് 3089 ഡോസും കോവാക്സിൻ 935 ഡോസും. 1 ഡോസ് സ്പുടിനിക് വാക്സിനും വിതരണം ചെയ്തു. ആകെ 101580 ഡോസ് മുൻകരുതൽ ഡോസ് നൽകി. ജില്ലയിൽ ഇതുവരെ 6013935 ഡോസ് വാക്സിനാണ് നൽകിയത്. 3213344 ആദ്യ ഡോസ് വാക്സിനും 2699011 സെക്കൻഡ് ഡോസ് വാക്സിനും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |