മരട്: ഫുട്ബാളിലൂടെ സാമൂഹിക മാറ്റം ലക്ഷ്യം വച്ചുകൊണ്ട് 12 വയസിൽ താഴെയുള്ള കൂട്ടികൾക്കായി സൗജന്യ ഫുട്ബാൾ പരിശീലന സൗകര്യം ഒരുക്കുന്നു. ലണ്ടൻ ആസ്ഥാനമായുള്ള ടാബ്ബി മി ലിമിറ്റഡ് എന്ന സ്ഥാപനം ദീർഘകാലത്തേക്കാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൊച്ചിയിലാണ് ആദ്യ സംരംഭം. അതിലേക്കുള്ള സെലക്ഷൻ ട്രയൽസ് 13ന് മരട് ഡി 10 ഫുട്ബാൾ ടർഫിൽ രാവിലെ 7 മണിക്ക് നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കഴിവുള്ള കളിക്കാരെയാണ് പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9895054317 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |