പള്ളുരുത്തി: കടലാക്രമണത്തിൽനിന്നുള്ള ശാശ്വത പരിഹാരമായി നിർമ്മിക്കുന്ന കടൽഭിത്തിയുടെ നിർമ്മാണ ഭാഗമായ ടെട്രോപോഡുകൾ ചെല്ലാനത്ത് സ്ഥാപിച്ചുതുടങ്ങി. ചെല്ലാനം ഹാർബറിന് പരിസരത്താണ് ഇവ നിരത്തി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞദിവസം സ്ഥാപിച്ച ടെട്രോപോഡുകൾ വിജയകരമായിരുന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സ്ഥാപിച്ച് തുടങ്ങിയത്. രണ്ടര മീറ്ററോളം ഉയരത്തിൽ കരിങ്കല്ല് പാകിയതിന് മുകളിലായാണ് രണ്ട് ടണിന്റെ ടെട്രോപോഡുകൾ നിരത്തുന്നത്. അതിനുമുകളിലായി കൂടുതൽ ദൃഢതയ്ക്ക് വേണ്ടി തിരിച്ചും ടെട്രോപോഡുകൾ നിരത്തും. നിലവിൽ രണ്ടു ടണ്ണിന്റെ 3400 ടെട്രപോഡുകളും മൂന്നര ടണ്ണിന്റെ 800 ടെട്രാപോഡുകളും 14000 ടൺ കരിങ്കല്ലും തയ്യാറായിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |