കൊച്ചി: എൽ.ഐ.സി സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ 7,8 തീയതികളിൽ എ.ഐ വൈ.എഫ് 24 മണിക്കൂർ സത്യാഗ്രഹം നടത്തും. ഇതിനു മുന്നോടിയായി സംഘാടകസമിതി രൂപികരിച്ചു. സി. അച്യുതമേനോൻ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. എ.ഐ. വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി. സൻജിത്ത്, പി.ആർ. സുരേഷ്, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, കെ.എസ്. ജയ്ദീപ്, ആൽവിൻ സേവ്യർ, എം.ആർ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |