SignIn
Kerala Kaumudi Online
Saturday, 27 July 2024 8.33 AM IST

ഓവർ സ്‌പീഡ്, ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് പാക് യുവതി; വൈറൽ വീഡിയോ

traffic-police

ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളിൽ പ്രശസ്‌തി നേടുന്നതിന് വേണ്ടി പല തരത്തിലുള്ള നിയമ ലംഘനങ്ങളാണ് യുവാക്കൾ ഇന്ന് ചെയ്യുന്നത്. ഇതിന്റെയെല്ലാം വീഡിയോയും സോഷ്യൽ മീഡിയകളിൽ വൈറലാണ്. നിയമ സംവിധാനങ്ങൾക്കുപോലും വില കൊടുക്കാത്ത ഇങ്ങനെയുള്ളവർക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. ഇത്തരത്തിലുള്ള ഒരു പാകിസ്ഥാനി വ്ലോഗറുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


കാറിൽ അമിതവേഗത്തിൽ യാത്ര ചെയ്‌തതിന് തടഞ്ഞുവച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനോട് യുവതി തട്ടിക്കയറുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. കാറിനുള്ളിലിരുന്ന ഉറക്കെ ദേഷ്യത്തിൽ സംസാരിക്കുന്ന ഇവർ സമീപത്ത് നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനമെടുത്ത് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കഴിഞ്ഞ ജനുവരിയിൽ ഇസ്ലാമാബാദിലെ ഒരു ടോൾ ബൂത്തിലാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥനെ അമിത വേഗത്തിൽ കാറോടിച്ച് ഇടിച്ചിട്ട യുവതിക്ക് പിന്നാലെ പൊലീസ് വാഹനവും കുതിക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്.

മൂന്ന് ദിവസം മുമ്പ് സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇതിനോടകം അറുപതിനായിരത്തിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപേർ യുവതിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അഹങ്കാരത്തിന്റെ പ്രതീകമാണ് ഈ യുവതി എന്നാണ് ചിലർ പറഞ്ഞത്. ഉദ്യോഗസ്ഥന് നേരെ വധശ്രമം നടത്തിയ യുവതിക്കെതിരെ കേസെടുക്കണം. 'അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ എപ്പോഴും പണം ആവശ്യപ്പെടുന്ന പൊലീസുകാർക്കെതിരെയും കേസെടുക്കണം', എന്നാണ് മറ്റൊരാൾ കുറിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, TRAFFIC POLICE, OVER SPEED, PAKISTAN, WOMAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.