കൊച്ചി: പ്ലാസ്റ്റിക് അടപ്പുകളിൽ വരച്ച 100 ഇന്ത്യൻ വനിതകളുടെ ഛായാചിത്രങ്ങൾക്ക് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡും നേടി മുളവുകാടുകാരി സുരജ മനു അമൽദേവ്. മദർതെരേസ, ഇന്ദിരാഗാന്ധി, പി.ടി. ഉഷ, കെ.എസ്.ചിത്ര, പി.വി.സിന്ധു, ലത മങ്കേഷ്കർ എന്നിവരുൾപ്പെടെ 100പേരുടെ ചിത്രങ്ങളാണ് പ്ലാസ്റ്റിക് അടപ്പിൽ അക്രിലിക് കളർ ഉപയോഗിച്ച് വരച്ചിട്ടുള്ളത്. ഭർത്താവ് മനു അമൽദേവും മകൾ
മയൂഖയും അടങ്ങുന്നതാണ് കുടുംബം. കലൂർ നാഷണൽ പബ്ലിക് സ്കൂളിൽ ചിത്രകലാ അദ്ധ്യാപികയായ സുരജ വനിതാദിനത്തിന് മുളവുകാട് റാഫി മെമ്മോറിയൽ ഗ്രന്ഥശാലയിൽവച്ച് നടത്തിയ ഈ ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധനേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |