കൊച്ചി: ജില്ലയിലെ വിവിധ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന വ്യാപാരികൾ കേരള മർച്ചന്റ്സ് അസോസിയേഷൻ എന്ന പുതിയ സംഘടന രൂപീകരിച്ചു. ഭാരവാഹികളായി പി.ജെ.അഗസ്റ്റിൻ (പ്രസിഡന്റ് ), ടി കെ. മൂസ (ജനറൽ സെക്രട്ടറി), നവാസ് സഫറോൺ(ട്രഷറർ) ഷേർലി അലക്സാണ്ടർ, ഫൈസൽ മൈലാഞ്ചി, ജോർജ് വർഗീസ് (വൈസ് പ്രസിഡന്റുമാർ), കെ. ശിവകുമാർ, അജ്മൽ, വി.ഐ. ജാഫർ, വന്ദന പി.വി. (സെക്രട്ടറിമാർ), ശ്രുതി പ്രേമ (വനിതാ വിംഗ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. മുതിർന്ന വ്യാപാരി ടി.ആർ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. എം.എ.ഇബ്രാഹിം സ്വാഗതംവും ശ്രുതി പ്രേമ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |