SignIn
Kerala Kaumudi Online
Saturday, 27 April 2024 2.37 AM IST

പണം തിന്നും പഴയവണ്ടികൾ  ഏപ്രിൽ ഒന്നു മുതൽ കനത്ത ഫീസ്

vehicl

തൃക്കാക്കര: 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ.സി. പുതുക്കൽ നിരക്ക് ഏപ്രിൽ ഒന്നുമുതൽ 10 ഇരട്ടി വരെ വർദ്ധി ക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നിർദ്ദേശം. 2021 ഒക്ടോബറിൽ ഇറക്കിയ ജി.എസ്.ആറിൽ ഇതുവരെ മാറ്റമില്ലാത്തതിനാൽ ഉത്തരവ് ഏപ്രിൽ ഒന്നുമുതൽ നടപ്പാവും. പുതുക്കൽ നിരക്കിനൊപ്പം പിഴസംഖ്യ (ഡിലേ ഫീ) മാസംതോറും വർദ്ധിക്കും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക 15 വർഷം കഴിഞ്ഞ ബൈക്കുകളെയും കാറുകളെയുമാണ്. കേന്ദ്ര പൊളിക്കൽ നയത്തിന്റെ (സ്ക്രാപ്പിംഗ് പോളിസി) ഭാഗമായാണ് ഈ നീക്കം. ചില വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരക്കിലും വർദ്ധനയുണ്ട്.

 പുതുക്കൽ നിരക്ക്

(പഴയത്, പുതിയത്)

ടൂവീലർ 360, 1000

കാർ 700 ,5000

ത്രീവീലർ 500, 2500

• ഇറക്കുമതി ചെയ്തവ

ടൂ, ത്രീവീലർ 2500, 10000

കാർ 5000, 40000

കൊമേഴ്സ്യൽ വാഹനങ്ങൾ

മീഡിയം ഗുഡ്സ് 900, 10,000

# വണ്ടി തൂക്കിവിൽക്കേണ്ടി വരും

വണ്ടിയുടെ ആർ.സി. (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) പുതുക്കാൻ വൈകിയാൽ വണ്ടി തൂക്കിവിൽക്കേണ്ട അവസ്ഥ വരും. നിലവിൽ 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിൾ പുതുക്കാൻ മറന്നാൽ 3000 രൂപ പിഴയും 300 രൂപ ഡിലേ ഫീയും 360 രൂപ പുതുക്കൽ ഫീസും നൽകണം. ഏകദേശം ഇത് 3600 രൂപ വരും. ഇനി ഡിലേ ഫീസ് മോട്ടോർ സൈക്കിളിന് ഒരുമാസം 300 രൂപ വച്ച് കൂട്ടും. അതായത് ഒരുവർഷം 3600 രൂപ ഡിലേ ഫീ അടയ്ക്കണം. കാറിന് 500 രൂപയാണ് മാസം ഡിലേ ഫീ വർദ്ധിക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.