SignIn
Kerala Kaumudi Online
Saturday, 27 April 2024 12.29 AM IST

രാപ്പകൽ സമരം 4,5 തീയതികളിൽ

df

കൊച്ചി: പട്ടികവർഗ വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങളും അവസരസമത്വവും നിഷേധിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും നിറുത്തിവച്ച സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും 41 ദളിത് സംഘടനകൾ സെക്രട്ടേറിയറ്റ് പടിക്കലും കളക്ടറേറ്റുകൾക്ക് മുന്നിലും 4, 5 തീയതികളിൽ രാപ്പകൽ സമരം നടത്തും.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും ദേവസ്വം ബോർഡിലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്രാഫിലും പട്ടികവർഗ വിഭാഗങ്ങൾക്ക് യാതൊരു പരിഗണനയുമില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാൻ സുനിൽ പെരിങ്ങല, ഭാരവാഹികളായ അജി ആനിക്കാട്, കെ. വിദ്യാധരൻ, ഷിബു ആർപ്പിൽ, ശ്രീജ സുനിൽ, പി.കെ. രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.