കൊച്ചി: യു.കെയിൽ മലയാളി നഴ്സിന് ചീഫ് നഴ്സിംഗ് ഓഫീസർ (സി.എൻ.ഒ) ഒഫ് ഇംഗ്ലണ്ട് സിൽവർ അവാർഡ്. ബക്കിംഗ്ഹാംഷയർ ഹെൽത്ത്കെയർ എൻ.എച്ച്.എസ് ട്രസ്റ്റിലെ നഴ്സായ ചെങ്ങന്നൂർ സ്വദേശി ആശ മാത്യുവിനാണ് അവാർഡ്. ഭർത്താവ് ജോൺ നൈനാൻ, മകൻ കെവിൻ എന്നിവർക്കൊപ്പം ഇംഗ്ലണ്ടിൽ ഹൈവിക്കമിലാണ് താമസം.
എട്ടാംവയസിൽ തലച്ചോറിൽ കാൻസർ ബാധിച്ചുമരിച്ച മകൻ റയാന്റെ ഓർമ്മയ്ക്കായി കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാനായി 'റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി" എന്ന സംഘടന ആശ രൂപീകരിച്ചിരുന്നു. തിരുവനന്തപുരം ആർ.സി.സി ഉൾപ്പെടെ ഇന്ത്യയിലെയും യു.കെയിലെയും കാൻസർ ബാധിതരായ കുട്ടികൾക്ക് ആർ.എൻ.സി.സി സഹായം എത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |