കൊച്ചി: വേനലവധി ആഘോഷമാക്കാൻ കുട്ടികൾക്കും സ്ത്രീകൾക്കുമായി കൊച്ചി മെട്രോയിൽ 30ദിവസത്തെ സമ്മർക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസ്കവർ 2022 എന്ന പേരിൽ ആസ്റ്റർ മെഡ്സിറ്റി, സഹൃദയ വെൽഫെയർ സർവീസസ്, ചൈൽഡ് ലൈൻ എന്നിവയുമായി സഹകരിച്ച് 19മുതൽ മേയ് 19വരെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ക്യാമ്പ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്.
അഞ്ച് മുതൽ 14വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പെയ്ന്റിംഗ്, ഡാൻസ്, മ്യൂസിക് എന്നിവയിലാണ് ക്ലാസുകൾ. സ്ത്രീകൾക്കുള്ള യോഗ, കുക്കിംഗ് ക്ലാസുകൾ 21മുതൽ മേയ് 18 വരെയാണ്. ഫീസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |