ആലുവ: യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണം മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡം പ്രസിഡന്റ് സജീർ അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം സുബൈർ ഓണമ്പിള്ളി സീതി സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ, നാസർ മുട്ടത്തിൽ, ജിന്നാസ് കുന്നത്തേരി, നവാസ് കുഴിവേലിപടി, സലീം എടയപ്പുറം, വി.എം. നാസർ, സുഫീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |