അങ്കമാലി: നഗരസഭ താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്ന മാതൃശിശു പരിചരണവിഭാഗം, ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ പ്രവർത്തനോദ്ഘാടനം ബെന്നി ബഹന്നാൻ എം.പി നിർവഹിച്ചു. റോജി എം ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ റെജി മാത്യു, ജോസ് തെറ്റയിൽ, പി.ജെ.ജോയി, വൈസ് ചെയർപേഴ്സൺ റീത്ത പോൾ, ഡോ.സജിത്ത്, സാജു നെടുങ്ങാടൻ, ബാസ്റ്റിൻ.ഡി.പാറയ്ക്കൽ, ലില്ലി ജോയി, ലിസി പോളി , റോസിലി തോമസ്, ബെന്നി മൂഞ്ഞേലി, ടി.വൈ.ഏല്യാസ്, എ.വി.രഘു, ഡോ.കെ.ബി. ബിന്ദു, ലില്ലി ജോണി, എൽ.എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |