കൊച്ചി: കേരള ഒളിമ്പിക് ഗെയിംസിനോട് അനുബന്ധിച്ച് കേരള ഒളിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള മീഡിയ അക്കാഡമിയും കേരള പത്ര പ്രവർത്തക യൂണിയനുമായി സഹകരിച്ച് നടത്തുന്ന ഫോട്ടോ വണ്ടിക്ക് വെള്ളിയാഴ്ച രാവിലെ അങ്കമാലിയിൽ സ്വീകരണം നൽകും. കേരളത്തിലെ ഫോട്ടോ ജേർണലിസ്റ്റുകൾ കായികമേളകളിൽ നിന്ന് പകർത്തിയ അപൂർവ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കാലടി സംസ്കൃത സർവകലാശാല, ആലുവ എന്നിവിടങ്ങളിലെയും സ്വീകരണത്തിന് ശേഷം വൈകിട്ട് 3.30ന് എറണാകുളം ഡർബാർ ഹാളിൽ സമാപനചടങ്ങ് നടക്കും. തുടർന്ന് ഫോട്ടോവണ്ടി ആലപ്പുഴയിലേക്ക് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |