കൊച്ചി: പൂനെയിൽ നടന്ന വേൾഡ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 2022ൽ ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗത്തിൽ മിസ്റ്റർ യൂണിവേഴ്സ് പട്ടംനേടി വെണ്ണല സ്വദേശി കെ.ഡി. ദിനീഷ്. 16,17 തീയതികളിലായിരുന്നു മത്സരം.
18ന് നടന്ന മത്സരത്തിൽ ഈ വിഭാഗത്തിൽ മിസ്റ്റർ ഇന്ത്യ പട്ടവും ദിനീഷ് ചൂടി. മിസ്റ്റർ കേരള, മിസ്റ്റർ തൃശൂർ പട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2017, 18, 19 വർഷങ്ങളിലെ മിസ്റ്റർ കേരളയായിരുന്നു. അഞ്ചുതവണ മിസ്റ്റർ എറണാകുളവും നാലുതവണ മിസ്റ്റർ ഇന്ത്യ ഫിഫ്ത് റണ്ണറപ്പുമായിട്ടുണ്ട്.
ഇന്ന് ആലിൻചുവട് ജംഗ്ഷനിൽ പ്രദേശവാസികളുടെയും പൾസ് ഫിറ്റ്നസ് ജിംനേഷ്യത്തിന്റെയും നേതൃത്വത്തിൽ കൗൺസിലർമാരായ രതീഷ്, സി.ഡി.വത്സല എന്നിവർ ദിനീഷിന് സ്വീകരണം നൽകും. വെണ്ണല കലയത്തിങ്കൽ ദാമോദരന്റെയും ഇന്ദു ദാമോദരന്റെയും മകനും കേരളകൗമുദി പാലച്ചുവട് ഏജന്റുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |