SignIn
Kerala Kaumudi Online
Saturday, 27 April 2024 6.34 AM IST

വിതരണം ചെയ്തത് 12.05 കോടി രൂപ

df

കൊച്ചി: ധനസഹായ ഇനത്തിൽ 12.05 കോടി രൂപ വിതരണം ചെയ്ത് എറണാകുളം മേഖല പിന്നാക്ക വികസന ഓഫീസ്. ഇതിൽ 10.63 കോടി രൂപയും വിവിധ വിദ്യാഭ്യാസ ഗ്രാൻഡുകളായാണ് വിതരണം ചെയ്തത്. വിശ്വകർമ്മ വിഭാഗത്തിലുള്ളവർക്കുള്ള പെൻഷൻ, പരമ്പരാഗത തൊഴിലാളികൾക്കുള്ള ധനസഹായം എന്നീ ഇനങ്ങളിലാണ് ബാക്കി തുക നൽകിയത്. പരമ്പരാഗത കരകൗശല തൊഴിലിൽ ഏർപ്പെടുന്നവർക്ക് ടൂൾകിറ്റ് വാങ്ങാനുള്ള ഗ്രാൻഡ് ഇനത്തിൽ 1.10 കോടിയും ബാർബർ തൊഴിലാളികൾക്കുള്ള ധനസഹായ ഇനത്തിൽ 102 പേർക്കായി 13.05 ലക്ഷം രൂപയും വിതരണം ചെയ്തു. മൺപാത്ര നിർമാണ തൊഴിലാളികളിൽ ഒരാൾക്ക് 25,000 രൂപ വീതം മൂന്ന് പേർക്കായി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BACKWARDS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.