കൊച്ചി: തൃക്കാക്കരയ്ക്ക് അനുവദിച്ച കേന്ദ്രീയ വിദ്യാലയം കളമശേരിയിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ( എൻ.കെ.സി )സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. എൻ.കെ.സി തൃക്കാക്കര നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. എ. റഹീം, എം. എൻ. ഗിരി , ജെയിംസ് കുന്നപ്പള്ളി ,അയൂബ് മേലേടത്ത് ,രഞ്ജിത്ത് ഏബ്രഹാം തോമസ് ,ആന്റണി ജോസഫ് , ജോയി എളമക്കര ,ഉഷാ ജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |