കൊച്ചി: ഫെയ്സ് ഫൗണ്ടേഷൻ ചെയർമാനായി പ്രൊഫ. എം.കെ. സാനുവിനെ തിരഞ്ഞെടുത്തു. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്ന് എം.കെ. സാനു അറിയിച്ചു. അക്ഷയപാത്രം പദ്ധതിയിലൂടെ ജില്ലയിലെ പാവപ്പെട്ട 1000 കുടുംബങ്ങൾക്കായി എല്ലാമാസവും ഭക്ഷ്യദാന്യങ്ങൾ എത്തിക്കുന്ന പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ അറിയിച്ചു. യോഗത്തിൽ മാനേജിംഗ് ട്രസ്റ്റി ടി.ആർ. ദേവൻ അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് ആർ. മേനോൻ, ഡോ. ടി. വിനയകുമാർ, യു.എസ്. കുട്ടി, ആർ. ഗരീഷ് എന്നിവർ സംസാരിച്ചു. തെരുവിൽ അലയുന്നവർക്ക് ഭക്ഷണ വിതരണമടക്കം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ഫെയ്സ് നടത്തിവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |